രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ക്കും എസിക്കും വില ഉയര്‍ന്നേക്കും

By Web TeamFirst Published Oct 12, 2018, 3:58 PM IST
Highlights

ഒക്ടോബര്‍ 11 ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഒക്ടോബര്‍ 12 ന് സര്‍ക്കാര്‍ തീരുവ ഉയര്‍ത്തുകയായിരുന്നു. ഇത് പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍, എസി, വാഷിങ് മെഷീന്‍, ജെറ്റ് ഫ്യുവല്‍, ബാഗുകള്‍, ചില ഇനം ചെരുപ്പുകള്‍ എന്നിവയ്ക്ക് വില വര്‍ദ്ധിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം. 
 

ദില്ലി: രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇറക്കുമതി തീരുവ സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. വ്യാപാര കമ്മി കുറച്ച് രൂപയുടെ മൂല്യത്തകര്‍ച്ച തടയുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്നത്. 

ഒക്ടോബര്‍ 11 ന് ഇറക്കിയ ഉത്തരവ് പ്രകാരമാണ് ഒക്ടോബര്‍ 12 ന് സര്‍ക്കാര്‍ തീരുവ ഉയര്‍ത്തുകയായിരുന്നു. ഇത് പ്രകാരം രാജ്യത്ത് മൊബൈല്‍ ഫോണ്‍, എസി, വാഷിങ് മെഷീന്‍, ജെറ്റ് ഫ്യുവല്‍, ബാഗുകള്‍, ചില ഇനം ചെരുപ്പുകള്‍ എന്നിവയ്ക്ക് വില വര്‍ദ്ധിച്ചേക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ നിഗമനം. 

ഇന്ത്യയുടെ ഇറക്കുമതി വര്‍ദ്ധിക്കുന്നത് കാരണം വ്യാപാര കമ്മി വലിയ രീതിയിലാണ് ഉയരുന്നത് ഇത് കറന്‍റ് അക്കൗണ്ട് കമ്മിയുടെ വര്‍ദ്ധനയ്ക്കും കാരണമാകും നിലവില്‍ ജിഡിപിയുടെ 2.4 ശതമാനമാണ് കറന്‍റ് അക്കൗണ്ട് കമ്മി ഇത് രൂപയുടെ മൂല്യത്തകര്‍ച്ച വര്‍ദ്ധിക്കാന്‍ ഒരു പ്രധാന കാരണമാണ്. പുതിയ തീരുമാനത്തിലൂടെ ഇത് കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. 

മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട ടെലിക്കോം ഉല്‍പ്പന്നങ്ങള്‍ 20 ശതമാനമാണ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത്. എസിക്കും റഫ്രിജറേറ്ററിനും നിലവിലുളള 10 ശതമാനത്തില്‍ നിന്ന് ഇറക്കുമതി തീരുവ 20 ശതമാനമായി ഉയര്‍ത്തി. 10 കിലോഗ്രാം വരെ കപ്പാസിറ്റിയുളള വാഷിംഗ് മെഷീനും തീരുവ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി. 

സ്വര്‍ണ്ണം ഉള്‍പ്പെടെയുളള വിലപിടിപ്പുളള ആഭരണ സാമഗ്രികള്‍ക്ക് ഇറക്കുമതി തീരുവ 15 ല്‍ നിന്ന് 20 ആക്കി. ബാഗുകള്‍ക്ക് 10 ല്‍ നിന്ന് 15 ആയി ഉയര്‍ത്തി. ഷവര്‍ ബാത്ത്, സിങ്ക്, വാഷ് ബെയ്‌സന്‍ തുടങ്ങിയ ബാത്ത്റൂം ഫിറ്റിങുകള്‍ക്ക് തീരുവ 10ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൊബൈല്‍ ഫോണുകള്‍ക്കും, എസിക്കും വാഷിങ് മെഷീന്‍സിനും, ബാത്ത് റൂം ഫിറ്റിങുകള്‍ക്കും വില കൂടാനുളള സാധ്യത വര്‍ദ്ധിച്ചു.
 

click me!