അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് കൂടുന്നു

By Web TeamFirst Published Oct 12, 2018, 2:07 PM IST
Highlights

രാജ്യത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വില കൂടുകയാണുണ്ടായത്. ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. 

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നു. ബാരലിന് രണ്ട് ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില താഴ്ന്നത്. നിലവില്‍ ബാരലിന് 81.21 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ നിരക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടയ്ക്ക് ബാരലിന് 86 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. 

എന്നാല്‍, രാജ്യത്ത് ഇന്നും പെട്രോള്‍, ഡീസല്‍ വില കൂടുകയാണുണ്ടായത്. ഇന്ന് പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 കടന്നു. 80 രൂപ 25 പൈസയാണ് തിരുവനന്തപുരത്തെ ഡീസൽ വില. ഒരു ലിറ്റർ പെട്രോളിന് 85.93 രൂപ നൽകണം. 

കൊച്ചിയില്‍ പെട്രോളിന് 84 രൂപ 50 പൈസയാണ് നിരക്ക്, ഡീസൽ 78 രൂപ 91 പൈസയും. കോഴിക്കോട്  ഒരു ലിറ്റര്‍ പെട്രോളിന് 84 രൂപ 75 പൈസയും ഡീസലിന് 79 രൂപ 19 പൈസയുമാണ് ഇന്നത്തെ വില്‍പ്പന വില. 

click me!