ഇ-കൊമേഴ്സ് നയം: ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സര്‍ക്കാരിന് മുന്നിലേക്ക്

Published : Jan 07, 2019, 03:31 PM IST
ഇ-കൊമേഴ്സ് നയം: ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സര്‍ക്കാരിന് മുന്നിലേക്ക്

Synopsis

ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ടെത്തുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളെ പുതിയ നിയമം വിലക്കുന്നു. 

ദില്ലി: പുതിയ ഇ-കൊമേഴ്സ് നയം ഫെബ്രുവരി ഒന്നിന് നിലവില്‍ വരാനിരിക്കെ, തീയതി നീട്ടണം എന്നിവ ഉള്‍പ്പടെയുളള നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വയ്ക്കാന്‍ ആമസോണും ഫ്ലിപ്പ്കാര്‍ട്ടും തയ്യാറെടുക്കുന്നു. രാജ്യത്ത് നിലവില്‍ വരുന്ന ഇ-കൊമേഴ്സ് നയം ആമസോണിനും വാള്‍മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുളള ഫ്ലിപ്പ്കാര്‍ട്ടിനും ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍.

ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ടെത്തുന്നു എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ ഇ-കൊമേഴ്സ് സൈറ്റുകളില്‍ നടക്കുന്ന എക്സ്ക്ലൂസീവ് ഇടപാടുകളെ പുതിയ നിയമം വിലക്കുന്നു. മേഖലയില്‍ നടക്കുന്ന മറ്റ് ഓഫര്‍ പെരുമഴയ്ക്കും പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ട്. 

ഇത് കൂടാതെ ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഓഹരി പങ്കാളിത്തമുളള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വെബ്സൈറ്റുകള്‍ വഴി വില്‍ക്കുന്നതിനെയും നയം വിലക്കുന്നു. ക്ലൗഡ്ടെയില്‍, അപ്പാരിയോ തുടങ്ങിയ പലതരത്തിലുളള സംയുക്ത സംരംഭങ്ങളുടെ ഉടമകളായ ആമസോണിന് ഇത് വന്‍ തിരിച്ചടിയാണ്. ഇതോടെയാണ് സര്‍ക്കാരിന് മുന്നിലേക്ക് നയത്തില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഇ-കൊമേഴ്സ് ഭീമന്മാരെത്താന്‍ കാരണം.  
 

PREV
click me!

Recommended Stories

നിര്‍മ്മാണ വായ്പാ മേഖലയിലേക്ക് കടക്കാന്‍ എസ്.ബി.ഐ; സുതാര്യമായ പദ്ധതികൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ
പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ