
കൊച്ചി: സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പ്രചരണങ്ങള്‍ നടത്തുവെന്ന് ആരോപിച്ച് ഈസ്റ്റേണ്‍ ഹൈക്കോടതിയില്‍. ഈസ്റ്റേണിന്‍റെ പരാതിയില്‍ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ് അടക്കമുള്ള വ്യാജപ്രചാരണത്തിനായി ദുരുപയോഗം ചെയ്ത സോഷ്യല്‍ മീഡിയകള്‍ക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ച് സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചു.
സമൂഹമാധ്യമങ്ങളുടെ മറപിടിച്ച് നടത്തുന്ന ഇത്തരം കുപ്രചാരണങ്ങൾ കമ്പനിയുടെ യശസിന് കളങ്കം വരുത്തുന്നുവെന്ന് ഈസ്റ്റേൺ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ ചൂണ്ടികാട്ടിയിരുന്നു. ഇക്കാര്യത്തിൽ നിർമാതാക്കളുടെ നിവേദനങ്ങളിൽ നടപടിയെടുക്കാൻ ഇടനിലക്കാരായ സമൂഹമാധ്യമങ്ങൾ പരാജയപ്പെട്ടതായും ഈസ്റ്റേൺ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.