നഷ്ടപരിഹാരം എന്ന് കിട്ടും?, എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍

By Web TeamFirst Published Dec 13, 2019, 3:49 PM IST
Highlights

ഈ പ്രതിമാസ നഷ്ടപരിഹാരം രണ്ട് മാസം കൂടിയിരിക്കുമ്പോള്‍ നൽകേണ്ടതായിരുന്നു, എന്നാൽ, 2019 ഓഗസ്റ്റ് മുതൽ സംസ്ഥാനങ്ങൾക്ക് അത്തരം തുകകളൊന്നും ലഭിച്ചിട്ടില്ല.

ദില്ലി: ഓഗസ്റ്റ് മുതൽ ജിഎസ്ടി നടപ്പിയതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. എന്നാല്‍, വിതരണം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കാന്‍ ധനമന്ത്രി തയ്യാറായില്ല. 

2017 ലെ ജൂലൈ 1 മുതൽ ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) പ്രാദേശിക ലെവികൾ ഉൾപ്പെട്ടതിനുശേഷം ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിക്കാനുള്ള അധികാരം നഷ്ടമായ സംസ്ഥാനങ്ങൾ - ആദ്യത്തെ അഞ്ച് വര്‍ഷം ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നൽകുമെന്ന് ഉറപ്പുനൽകുന്ന നിയമം പാസാക്കിയിരുന്നു.

ഈ പ്രതിമാസ നഷ്ടപരിഹാരം രണ്ട് മാസം കൂടിയിരിക്കുമ്പോള്‍ നൽകേണ്ടതായിരുന്നു, എന്നാൽ, 2019 ഓഗസ്റ്റ് മുതൽ സംസ്ഥാനങ്ങൾക്ക് അത്തരം തുകകളൊന്നും ലഭിച്ചിട്ടില്ല.

നടപ്പ് സാമ്പത്തിക വർഷത്തിൽ അധികമോ അനുബന്ധമോ ആയ ചെലവുകൾക്കായി പാർലമെന്റിന്റെ അനുമതി തേടുന്ന ബില്ലിനെക്കുറിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസും ഇടതുപക്ഷവും ടിഎംസിയും ജിഎസ്ടി നഷ്ടപരിഹാരം നൽകാത്ത വിഷയം ഉന്നയിക്കുകയും അത് എപ്പോൾ നൽകുമെന്ന് ആരായുകയും ചെയ്തു.

ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്, അക്കാര്യത്തില്‍ ആർക്കും സംശയമുണ്ടാകരുതെന്നും ധനമന്ത്രി പറഞ്ഞു. അഞ്ച് ഉൽപ്പന്നങ്ങൾക്ക് ഈടാക്കുന്ന സെസിൽ നിന്നാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാനങ്ങളുടെ 2015-16 വരുമാനം അടിസ്ഥാനമായി നിലനിർത്തുകയും പ്രതിവർഷം 14 ശതമാനം അധിക നികുതി ഉറപ്പുനൽകുകയും ചെയ്യുന്നതാണ് ജിഎസ്ടി നിയമം. ഇതില്‍ കുറവുണ്ടാകുമ്പോള്‍ കേന്ദ്ര നഷ്ടം നികത്തി നല്‍കും. 

ജിഎസ്ടി നടപ്പാക്കിയതിന്റെ ആദ്യ വർഷം - 2017-18 ലെ ജിഎസ്ടി സെസ് പിരിവ് 62,596 കോടി രൂപയായിരുന്നു, അതിൽ 41,146 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തു. ബാക്കി 15,000 കോടി രൂപ സമാഹരിച്ചു. തുടർന്നുള്ള വർഷത്തിൽ ജിഎസ്ടി പിരിവ് 95,081 കോടി രൂപയും 69,275 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തു.

നടപ്പ് സാമ്പത്തിക വർഷം 2019 ഒക്ടോബർ 31 വരെ 55,467 കോടി രൂപ പരിച്ചു. 65,250 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറി. നടപ്പ് സാമ്പത്തിക വർഷത്തിൽ 9,783 കോടി രൂപ അധികമായി അടച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങളുടെ കുടിശ്ശിക മാനിക്കുമെന്നും അവർ പറഞ്ഞു. കുടിശ്ശിക എപ്പോൾ ലഭിക്കുമെന്നതിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ കെ കെ രാഗേഷിന്റെ ചോദ്യത്തിന് ധനമന്ത്രി മറുപടി നൽകിയില്ല. 

click me!