പെട്രോള്‍ കൂടുതല്‍ ഉപയോഗിച്ചു, ഡീസല്‍ കുറച്ചു മാത്രം: ഇന്ത്യാക്കാരുടെ എണ്ണ ഉപഭോഗത്തിന്‍റെ രീതി മാറുന്നു

By Web TeamFirst Published Oct 17, 2019, 3:41 PM IST
Highlights

ഡീസല്‍ ഉപഭോഗം 2017 ജനുവരിക്ക് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. ഡീസല്‍ ഉപഭോഗത്തില്‍ മൂന്ന് ശതമാനത്തിന്‍റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ദില്ലി: സെപ്റ്റംബര്‍ മാസത്തെ എണ്ണ ഉപഭോഗം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. മൊത്ത എണ്ണ ഉപഭോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാന മാസത്തെക്കാള്‍ 0.3 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. 160 ലക്ഷം ടണ്ണാണ് ആകെ ഉപഭോഗം. 2017 ജൂലൈയ്ക്ക് ശേഷമുളള ഏറ്റവും താഴ്ന്ന അവസ്ഥയാണിത്. 

ഡീസല്‍ ഉപഭോഗം 2017 ജനുവരിക്ക് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. ഡീസല്‍ ഉപഭോഗത്തില്‍ മൂന്ന് ശതമാനത്തിന്‍റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 58.3 ലക്ഷം ടണ്ണാണ് ആകെ സെപ്റ്റംബര്‍ മാസത്തെ ഡീസല്‍ ഉപഭോഗം.  ഇന്ത്യയില്‍ ഗതാഗതം, ജലസേചന തുടങ്ങിയവയ്ക്ക് ഏറ്റവും സജീവമായി ഉപയോഗിക്കുന്ന ഇന്ധനം ഡീസലാണ്. 

എന്നാല്‍, പെട്രോളിന്‍റെ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 6.3 ശതമാനത്തിന്‍റെ വര്‍ധനയുണ്ടായി. 23.7 ലക്ഷം ടണ്ണാണ് ആകെ സെപ്റ്റംബര്‍ മാസത്തെ പെട്രോള്‍ ഉപഭോഗം. സമാനമായി രാജ്യത്തെ പാചക വാതകത്തിന്‍റെ ഉപഭോഗത്തിലും വര്‍ധനയുണ്ടായി. ആറ് ശതമാനമാണ് വര്‍ധന. 21.8 ലക്ഷം ടണ്ണാണ് ആകെ പാചക വാതക ഉപഭോഗം. എന്നാല്‍ നാഫ്തയുടെ ഉപഭോഗത്തില്‍ ഇടിവ് രേഖപ്പെടുത്തി. റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റ്മിന്‍റെ ഉപഭോഗത്തില്‍ 7.3 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. 
 

click me!