തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യന്‍ കുതിപ്പ്, ഉയര്‍ത്തിയത് 14 റാങ്കുകള്‍ !

By Web TeamFirst Published Oct 24, 2019, 12:56 PM IST
Highlights

ആഗോള റാങ്കിങിലും ഇന്ത്യയ്ക്ക് മുന്നേറ്റമുണ്ടായി. ആഗോള റാങ്കിങില്‍ ഇന്ത്യ 14 റാങ്കുകളുയര്‍ത്തി 63 -ാം സ്ഥാനത്തേക്ക് എത്തി.

ദില്ലി: ബിസിനസ് ചെയ്യാന്‍ അനുകൂല സാഹചര്യമുളള രാജ്യങ്ങളുടെ പട്ടികയില്‍ വന്‍ കുതിപ്പ് നടത്തി ഇന്ത്യ. ഇന്ത്യയുടെ സ്വകാര്യ മേഖലയിലുണ്ടായ ഉണര്‍വും മത്സരക്ഷമതയുമാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണം. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ബിസിനസ് അനുകൂല സാഹചര്യം മുന്നോട്ടുവയ്ക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. 

ആഗോള റാങ്കിങിലും ഇന്ത്യയ്ക്ക് മുന്നേറ്റമുണ്ടായി. ആഗോള റാങ്കിങില്‍ ഇന്ത്യ 14 റാങ്കുകളുയര്‍ത്തി 63 -ാം സ്ഥാനത്തേക്ക് എത്തി. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്കൊപ്പം സൗദി അറേബ്യ, ജോര്‍ദാന്‍, ചൈന, നൈജീരിയ എന്നിവര്‍ ഇടം നേടിയിട്ടുണ്ട്. 

2014 ല്‍ ആഗോള റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. 2018 ല്‍ 100 -ാം സ്ഥാനത്തേക്കും. ബിസിനസ് അനുകൂല സാഹചര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ ആദ്യ 50 രാജ്യങ്ങളുടെ ഗണത്തിലേക്ക് എത്തിക്കുകയാണ് എന്‍ഡിഎ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

click me!