കരാര്‍ ഉല്‍പാദനത്തില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് സാധ്യത, വിദേശ നിക്ഷേപ നയത്തില്‍ വന്‍ ഇളവുകള്‍ വരുന്നു

By Web TeamFirst Published Aug 28, 2019, 11:26 AM IST
Highlights

സിംഗിൾ ബ്രാൻഡ് ചില്ലറ മേഖല 30 ശതമാനം തദ്ദേശീയമായി നിർമിച്ച ഉല്‍പ്പന്നങ്ങൾ വാങ്ങണമെന്ന നിബന്ധനയിൽ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷ.

മുംബൈ: പല മേഖലകളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നിബന്ധനകളിൽ സർക്കാർ ഇളവ് കൊണ്ടുവരുമെന്ന് സൂചന. സിംഗിൾ ബ്രാൻഡ് ചില്ലറ വിൽപ്പന, ഡിജിറ്റൽ മീഡിയ, കൽക്കരി, കരാർ ഉല്‍പാദനം തുടങ്ങിയ മേഖലകളിൽ ഇളവിന് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകുന്നു. ഉടൻ തന്നെ കേന്ദ്രമന്ത്രിസഭ ഇക്കാര്യം പരിഗണിക്കും. കരാർ ഉല്‍പാദനത്തിൽ 100 ശതമാനം വിദേശ നിക്ഷേപത്തിനാണ് സാധ്യത. 

സിംഗിൾ ബ്രാൻഡ് ചില്ലറ മേഖല 30 ശതമാനം തദ്ദേശീയമായി നിർമിച്ച ഉല്‍പ്പന്നങ്ങൾ വാങ്ങണമെന്ന നിബന്ധനയിൽ ഇളവ് വരുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ, ഓഫ് ലൈൻ സ്റ്റോറുകൾ തുറക്കുന്നതിനു മുമ്പ് തന്നെ ഓൺലൈൻ സ്റ്റോറുകൾ തുറക്കാൻ അനുവദിക്കുന്ന കാര്യം പരിഗണിക്കും. നിലവിൽ ഓഫ് ലൈൻ സ്റ്റോറുകൾ തുറന്നതിനു ശേഷമേ അവർക്ക് ഓൺലൈൻ വില്പന സാധിക്കുമായിരുന്നൊളൂ. 

click me!