ഹോങ്കോങ് 'എല്ലാവര്‍ക്കും പണിതരും': ഹോങ്കോങ് സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്

By Web TeamFirst Published Aug 25, 2019, 9:44 PM IST
Highlights

ബ്ലൂംബര്‍ഗിന് അനുവദിച്ച പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിലാണ് റെയ്ന്‍ഹാര്‍ട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ന്യൂയോര്‍ക്ക്: ഹോങ്കോങില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക സമ്പദ്‍വ്യവസ്ഥയ്ക്ക് മൊത്തം ഭീഷണിയാണെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഹോങ്കോങില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചൈനയെ മാത്രമല്ല, ഏഷ്യ ഭൂഖണ്ഡത്തെ മുഴുവനും വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബ്ലൂംബര്‍ഗിന് അനുവദിച്ച പ്രത്യേക ടെലിവിഷന്‍ അഭിമുഖത്തിലാണ് റെയ്ന്‍ഹാര്‍ട്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് മാസമായി ഹോങ്കോങില്‍ ചൈന വിരുദ്ധ പ്രക്ഷേഭങ്ങള്‍ ശക്തിപ്പെടുകയാണ്. യുഎസ് -ചൈന സാമ്പത്തിക സംഘര്‍ഷങ്ങളും ചൈനയിലെ സാമ്പത്തിക മാന്ദ്യവും ഹോങ്കോങ് സംഘര്‍ഷങ്ങളും ചൈനീസ് സമ്പദ്‍വ്യവസ്ഥയിലെ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. 

ഹോങ്കോങ് പ്രതിസന്ധിയില്‍ ആഗോളതലത്തില്‍ ആശങ്ക വര്‍ധിക്കുകയാണെന്ന് ബോസ്റ്റണ്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്‍റ് എറിക് റോസന്‍ഗ്രെനും അഭിപ്രായപ്പെട്ടു.    

click me!