കേരള ബജറ്റ് 2020: കാസര്‍കോട് ഭെല്‍ നവീകരണത്തിന് ബജറ്റില്‍ പണം ഉള്‍പ്പെടുത്തും

Published : Jan 30, 2020, 11:18 AM IST
കേരള ബജറ്റ് 2020: കാസര്‍കോട് ഭെല്‍ നവീകരണത്തിന് ബജറ്റില്‍ പണം ഉള്‍പ്പെടുത്തും

Synopsis

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് ആണ് കേരളം നടപ്പാക്കുന്നതെന്നും  കിഫ്ബിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ തോമസ് ഐസക് പറഞ്ഞു. 

കാഞ്ഞങ്ങാട്: കാസർകോട് ഭെൽ നവീകരണത്തിന് ബജറ്റിൽ പണം ഉൾപ്പെടുത്തുമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്. കിഫ്ബിയിലൂടെ മലബാറിന്റെ വികസക്കുതിപ്പ് സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണുർ -കാസർകോട് ജില്ലകളിലായി 5,000 ഏക്കർ ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള നടപടി നടന്നു വരുന്നു.

വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ബജറ്റിന് പുറത്ത് ധനകാര്യ സ്ഥാപനങ്ങൾ മുഖേന കണ്ടെത്താനാവണം. രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യ വിരുദ്ധ പാക്കേജ് ആണ് കേരളം നടപ്പാക്കുന്നതെന്നും  കിഫ്ബിയുമായി ബന്ധപ്പെട്ട പരിപാടിയില്‍ തോമസ് ഐസക് പറഞ്ഞു. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

രാജ്യത്തുള്ളത് 129 തദ്ദേശീയ ടെക് ബ്രാൻഡുകൾ; ലാഭം കൊയ്യുന്നത് വിരലിലെണ്ണാവുന്നവ മാത്രം, ഇന്ത്യൻ ഗാഡ്‌ജറ്റ് ബ്രാൻഡുകളുടെ വളർച്ചയെ തടയുന്നതെന്ത്?
ജിഎസ്ടി യോ​ഗത്തിൽ നിർണായക തീരുമാനങ്ങൾ, അറസ്റ്റ് ചെയ്യാനുള്ള അധികാരം ഒഴിവാക്കി