മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദിയുമായി ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവം: അഭിജിത്ത് ബാനര്‍ജി

By Web TeamFirst Published Oct 22, 2019, 3:15 PM IST
Highlights

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാനൊരു പക്ഷപാതിയല്ല, ഞാന്‍ അനേകം സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. 


ദില്ലി: സാമ്പത്തിക നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. വിവിധ വിഷയങ്ങളില്‍ ദീര്‍ഘനേരം ഇരുവരും ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. അഭിജിത്ത് ബാനര്‍ജിയുടെ ഭാവി ഗവേഷണങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

നൊബേല്‍ സമ്മാനം ലഭിച്ച ശേഷം ആദ്യമായാണ് അഭിജിത്ത് ബാനര്‍ജി ഇന്ത്യ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായി ചേർന്നു പ്രവർത്തിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിരുന്നെന്ന് അഭിജിത് ബാനര്‍ജി പ്രമുഖ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് പ്രതികരിച്ചു. 

Excellent meeting with Nobel Laureate Abhijit Banerjee. His passion towards human empowerment is clearly visible. We had a healthy and extensive interaction on various subjects. India is proud of his accomplishments. Wishing him the very best for his future endeavours. pic.twitter.com/SQFTYgXyBX

— Narendra Modi (@narendramodi)

ഇന്ത്യന്‍ സാമ്പത്തിക രംഗം കുതിക്കുകയാണെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാണെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടത് വലിയ രാഷ്ട്രീയ വാക്പോരിന് ഇടയാക്കിയിരുന്നു. "സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാനൊരു പക്ഷപാതിയല്ല, ഞാന്‍ അനേകം സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ബിജെപി ഭരിച്ച സംസ്ഥാനങ്ങളും ഉണ്ടായിരുന്നു".  അഭിജിത്ത് ബാനര്‍ജി എന്‍ഡിടിവിയോട് പറഞ്ഞു. 

click me!