ഡിഡിടി സര്‍ക്കാര്‍ നിര്‍ത്തലാക്കി; പരമ്പരാഗത മാര്‍ഗ്ഗത്തിലേക്ക് മടങ്ങണമെന്നും ബജറ്റ് നിര്‍ദ്ദേശം

By Web TeamFirst Published Feb 1, 2020, 3:30 PM IST
Highlights

നിലവിൽ ആഭ്യന്തര കമ്പനികൾ ഡിഡിടിയായി 15 ശതമാനമാണ് അടയ്ക്കുന്നത്. 

മുംബൈ: ആഭ്യന്തര കമ്പനികളുടെ ദീർഘകാല ആവശ്യം അംഗീകരിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച കേന്ദ്ര ബജറ്റില്‍ ഡിവിഡന്റ് വിതരണ നികുതി (ഡിഡിടി) നിർത്തലാക്കുന്നതായി വ്യക്തമാക്കി. 

“ഡിഡിടി നിർത്തലാക്കാനും സ്വീകർത്താവിന്റെ കയ്യിൽ നിന്നും നിരക്ക് ഈടാക്കുന്ന പഴയ ക്ലാസിക്കൽ രീതിയിലേക്ക് മറാനും ഞങ്ങൾ നിർദ്ദേശിക്കുന്നു,” സീതാരാമൻ പറഞ്ഞു.

ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന ഡിവിഡന്റുകളുടെ നികുതിയാണ് ഡിഡിടി. വ്യക്തികളിൽ നിന്ന് ഇത് ശേഖരിക്കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത്, നികുതി കുറയ്ക്കാനും നിക്ഷേപകർക്ക് വേണ്ടി ഇത് നൽകാനും സർക്കാർ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു.

നിലവിൽ ആഭ്യന്തര കമ്പനികൾ ഡിഡിടിയായി 15 ശതമാനമാണ് അടയ്ക്കുന്നത്. എന്നാൽ, സർചാർജും സെസ്സും ചേർന്ന്, ഇന്ന് ഓഹരി ഉടമയുടെ ഫലപ്രദമായ നികുതി നിരക്ക് 20.56% ആണ്.

ഇന്ത്യയ്ക്ക് പുറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിനാഷണൽ കമ്പനികൾ ഉയർന്ന നികുതി നിരക്കും കുറഞ്ഞ സർചാർജും ഡിഡിടി നൽകുന്നുമില്ല. വിദേശ നിക്ഷേപകരെ സ്വന്തം അധികാരപരിധിയിൽ ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ അനുവദിക്കാത്തതിനാൽ ഡിഡിടി വലിയ പ്രതിഷേധത്തിന് ഇടയാക്കയിരുന്നു. 
 

click me!