പരിസ്ഥിതി നൈപുണ്യ കോഴ്സുകളിലൂടെ 2021ല്‍ അ‍ഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍

By Web DeskFirst Published May 16, 2018, 11:12 AM IST
Highlights
  • 2021 ല്‍ രാജ്യത്ത് അഞ്ച് ലക്ഷം തൊഴിലുകള്‍
  • കോഴ്സുകളിലേക്ക് എന്‍ററോള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങി

ദില്ലി: പരിസ്ഥിതി നൈപുണ്യ വികസന കോഴ്സുകളിലൂടെ 2021 ആകുമ്പോഴേക്കും അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായ 30 വിദഗ്ദ കോഴ്സുകളിലേക്ക് എന്‍ററോള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങി. ഗ്രീന്‍ സ്കില്‍ ഡവലപ്പ്മെന്‍റ് പ്രോഗ്രാമെന്ന (ജിഎസ്‍പിഡി) പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. 

ജിഎസ്‍പിഡി - ഇഎന്‍വിഐഎസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് കോഴ്സുകളുടെ വിവരങ്ങള്‍ മനസ്സിലാക്കാനും അപേക്ഷിക്കാനും സാധിക്കും. പദ്ധതിയുടെ ഭാഗമായ മുപ്പത് കോഴ്സുകള്‍ 84 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൂടെ നടപ്പാക്കും. പഠനച്ചിലവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വഹിക്കും. പഠനസ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഡെറാഡൂണ്‍ ഡബ്ല്യൂഐഐ, ബോംബെ നാച്ചറല്‍ ഹിസ്റ്ററി സൊസൈറ്റി, പൂനെ-ഡല്‍ഹി ഡബ്ല്യൂഡബ്ല്യൂഎഫ് എന്നിവയുണ്ട്.

ജിഎസ്‍ഡിപിയുടെ ഹരിത നൈപുണ്യ പരിശീലനം ലഭിച്ചിട്ടുള്ള 2.25 ലക്ഷം ആളുകളെ അടുത്ത വര്‍ഷം രാജ്യത്ത് ആവശ്യമാണ്. 2021 ല്‍ അത് 5 ലക്ഷമായി ഉയരും. ഈ പദ്ധതി ഇന്ത്യയിലെ തൊഴില്‍ പ്രതിന്ധിക്ക് വലിയ പരിഹാരമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇന്ത്യയില്‍ 31 ശതമാനം കുട്ടികള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ശേഷം തുടര്‍പഠനത്തിന് പോകാറില്ല, ഇവരെയും കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ പദ്ധതിയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.  

click me!