പത്ത് ലക്ഷത്തില്‍ കൂടിയ പി.എഫ്. തുക ഇനി ഓഫ്‍ലൈനിലും

Web Desk |  
Published : Apr 17, 2018, 10:40 AM ISTUpdated : Jun 08, 2018, 05:48 PM IST
പത്ത് ലക്ഷത്തില്‍ കൂടിയ പി.എഫ്. തുക ഇനി ഓഫ്‍ലൈനിലും

Synopsis

തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ തീരുമാനവുമായി പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേരള കേഡര്‍ ഐ.എ.എസ്. ഓഫീസര്‍ ഡോ. വി.പി.ജോയിയാണ് ഇപ്പോഴത്തെ പി.എഫ്. കമ്മീഷണര്‍

ദില്ലി: തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ തീരുമാനവുമായി പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ഇനി തുടര്‍ന്നും പത്ത് ലക്ഷത്തിന് മുകളിലുളള പി.എഫ്. തുക പിന്‍വലിക്കുന്നതിന് കടലാസിലുളള അപേക്ഷ മതി. 

പേപ്പര്‍ രഹിത ഓഫീസ് എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന പി.എഫ്.ഓര്‍ഗനൈസേഷന്‍ കുറച്ച് ദിവസം മുന്‍പ് 10 ലക്ഷത്തിന് മുകളിലുളള പി.എഫ്. തുക പിന്‍വലിക്കാനുളള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കിയിരുന്നു. എന്നാല്‍ തീരുമാന പുറത്തുവന്നതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. രാജ്യത്ത് പകുതിയില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനോ പണമിടപാടുകള്‍ നടത്താനും അറിയില്ല. 

ഈ വസ്തുത ബോധ്യമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിക്കാനും പിന്‍വലിക്കല്‍ രീതികള്‍ പഴയപടിയാക്കാനും പി.എഫ്.ഓ. തീരുമാനിച്ചത്. സെന്‍ട്രല്‍ പ്രോവിഡന്‍റ്സ് ഫണ്ട് കമ്മീഷണറുടെ (സി.പി.എഫ്.സി.) അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനങ്ങളെടുത്തത്. ഈ മാസം 13 നായിരുന്നു പി.എഫ്.ഒ. സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരള കേഡര്‍ ഐ.എ.എസ്. ഓഫീസര്‍ ഡോ. വി.പി.ജോയിയാണ് ഇപ്പോഴത്തെ പി.എഫ്. കമ്മീഷണര്‍.   

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: വീണ്ടും വീണു, ഒരു ലക്ഷത്തിന് താഴേക്കെത്തി സ്വർണവില; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
നികുതി ലാഭിക്കാം, സമ്പാദ്യം വളര്‍ത്താം; 2026-ലേക്ക് ഇപ്പോഴേ ഒരുങ്ങാം