ബയോകോണ്‍ കാന്‍സര്‍ മരുന്നിന് വിപണന അനുമതി

By Web TeamFirst Published Dec 20, 2018, 4:28 PM IST
Highlights

മരുന്ന് വിപണനം ചെയ്യാനുളള അനുമതി കൂടിയാണ് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അനുമതി ലഭിച്ചതോടെ മരുന്നിന് തുറന്ന് കിട്ടുന്നത് വളരെ വലിയ വിപണി കൂടിയാണ്. 

ദില്ലി: സ്തനാര്‍ബുദം, ആമാശയ കാന്‍സര്‍ തുടങ്ങിയവയ്ക്കുളള മരുന്നായ ഒഗിവ്റിക്കിന് യൂറോപ്യന്‍ യൂണിയന്‍ വിപണന അനുമതി നല്‍കി. ഇന്ത്യയിലെ മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേര്‍ന്നാണ് കാന്‍സര്‍ ചികില്‍സാ മരുന്നായ ഒഗിവ്റിക് വികസിപ്പിച്ചത്. 

മരുന്ന് വിപണനം ചെയ്യാനുളള അനുമതി കൂടിയാണ് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ അനുമതി ലഭിച്ചതോടെ മരുന്നിന് തുറന്ന് കിട്ടുന്നത് വളരെ വലിയ വിപണി കൂടിയാണ്. 

ഹെര്‍2 പോസിറ്റീവ് വിഭാഗത്തില്‍ പെടുന്ന സ്താനാര്‍ബുദത്തിനും, മെറ്റാസ്റ്റാറ്റിക് ഗ്യാസ്ട്രിക് കാന്‍സറിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.      

click me!