പ്രളയക്കെടുതിയില്‍ ഫെഡറല്‍ ബാങ്ക് ജനങ്ങളോടൊപ്പം

By Web TeamFirst Published Aug 21, 2018, 7:33 PM IST
Highlights

ഇക്കാലയളവില്‍ മിനിമം ബാലന്‍സ് പിഴകളും ബാങ്ക് ഈടാക്കില്ല

കൊച്ചി: പ്രളയക്കെടുതിയില്‍ പൊറുതിമുട്ടുന്ന കേരള ജനത യ്ക്ക് കൈത്താങ്ങായി ഫെഡറല്‍ ബാങ്ക് എത്തുന്നു. സര്‍വീസ് ചാര്‍ജ്ജുകളില്‍ വന്‍ ഇളവുകളാണ് ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്ക് എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും സൗജന്യമായി പണം പിന്‍വലിക്കാം എന്നതാണ് ബാങ്കിന്‍റെ പ്രഖ്യാപനത്തിലെ ഏറ്റവും ആകര്‍ഷകമായത്. പണം അടയ്ക്കുന്നതിനും കൈമാറുന്നതിനും സര്‍വീസ് ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കില്ല. 

ഇക്കാലയളവില്‍ മിനിമം ബാലന്‍സ് പിഴകളും ബാങ്ക് ഈടാക്കില്ല. ഇസിഎസ്‌/എന്‍എസിഎച്ച് മാന്‍ഡേറ്റുകള്‍, വൈകിയുളള പ്രതിമാസ തിരിച്ചടവ്, ചെക്ക് മടങ്ങല്‍, ഓട്ടോ റിക്കവറി, സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ മടങ്ങല്‍ എന്നിവയ്ക്കുളള സര്‍വീസ് ചാര്‍ജ്ജുകളും പൂര്‍ണ്ണമായും ഇളവ് നല്‍കുന്നുണ്ട്. 

പുതിയ എടിഎം കാര്‍ഡുകള്‍, ചെക്ക് ബുക്കുകള്‍ എന്നിവ നല്‍കുന്നതിനുളള സര്‍വീസ് ചാര്‍ജ്ജുകള്‍ ഒഴിവാക്കും. കേരളത്തില്‍ മാത്രമായി  പ്രഖ്യാപിച്ച ഇളവുകളുടെ സമയപരിധി സെപ്റ്റംബര്‍ 30 വരെയാവും.    

click me!