പ്രളയക്കെടുതി നേരിടാന്‍ ഐസിഐസിഐ ബാങ്കിന്‍റെ കൈത്താങ്ങ്

By Web TeamFirst Published Aug 21, 2018, 6:16 PM IST
Highlights

പ്രളയ ദുരിതത്തിന് ഇരയായ ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്

തിരുവനന്തപുരം: പ്രളയ ദുരിതത്തില്‍ പ്രതിസന്ധിയിലായ കേരള ജനതയ്ക്ക് കൈത്താങ്ങായി ഐസിഐസിഐ ബാങ്ക് എത്തുന്നു. കേരള സര്‍ക്കാരിന്‍റെയും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ദുരിത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ബാങ്ക് 10 കോടി രൂപ സംഭാവന ചെയ്യും. ഇതില്‍ എട്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാവും ഐസിഐസിഐ ബാങ്ക് നല്‍കുക. 

കേരളത്തിലെ 14 ജില്ലകളിലെയും ദുരിതാശ്വാസം പ്രദേശങ്ങളില്‍ വസ്ത്രം, ഭക്ഷണം, മരുന്ന്, ശുചീകരണാവശ്യ വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്ന കളക്ടറുമാരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവും ബാങ്ക് ശേഷിക്കുന്ന രണ്ട് കോടി രൂപ കൊടുക്കുക. ഇത് കൂടാതെ പ്രളയ ദുരിതത്തിന് ഇരയായ ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി പദ്ധതികളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഭവന വായ്പ, കാര്‍, വ്യക്തിഗത വായ്പ തുടങ്ങിയവയില്‍ പ്രതിമാസ ഗഡു അടയ്ക്കുവാന്‍ താമസിച്ചതിനുളള ആഗസ്റ്റിലെ ലേറ്റ് ഫീ ഒഴിവാക്കും. ക്രെഡിറ്റ് കാര്‍ഡ് പേമെന്‍റ് താമസിച്ചതിനുളള പിഴയും ചെക്ക് ബൗണ്‍സിംഗ് ചാര്‍ജ്ജുകള്‍ എന്നിവയും ഈടാക്കുകയില്ല.  

click me!