ബിവറേജസ് ജീവനക്കാര്‍ക്ക് 85000 രൂപാ ബോണസ് നല്‍കുന്നതിനെതിരെ ധനവകുപ്പ്

By Web DeskFirst Published Aug 27, 2017, 11:27 AM IST
Highlights

ബിവറേജസ് കോര്‍പേറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് 85,000 രൂപ വീതം ബോണസ് നല്‍കാനുള്ള തീരുമാനത്തിനെതിരെ ധനവകുപ്പ്. കോര്‍പറേഷന്റെ ഇത്തരമൊരു തീരുമാനം ധനപരമായ ഉത്തരവാദിത്തമില്ലായ്മയാണെന്ന് കാണിച്ച് ധനവകുപ്പ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയുടെ  തീരുമാനമനുസരിച്ചാകും അനന്തര നടപടികള്‍. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇയില്‍ ഇന്‍സെന്റീവ് 9.5ല്‍ നിന്ന് 7.75 ശതമാനമായി കുറച്ച കാര്യവും ധനവകുപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

കോടികളുടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പേറേഷന്‍ ഈ ഓണത്തിന് ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യ ബോണസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. 85,000 രൂപ ഉയര്‍ന്ന പരിധി നിശ്ചയിച്ചാണ് ഇത് നല്‍കുന്നത്. 80,000 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം ബോണസ് നല്‍കിയിരുന്നത്. ഇതിന് പുറമെ തിരുവോണ ദിനത്തില്‍  ജോലി ചെയ്യുന്നവര്‍ക്ക് അലവന്‍സായി 2,000 രൂപയും നല്‍കും. 

click me!