കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ സൗജന്യ വൈഫൈ

By Web DeskFirst Published Dec 28, 2016, 7:20 AM IST
Highlights

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലും സൗജന്യ വൈഫൈ എത്തി. ഇതോടെ യാത്രക്കാര്‍ക്ക് സൗജന്യ വൈ ഫൈ നല്‍കുന്ന റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 100ആയി. ഗൂഗിളിന്റെ സഹകരണത്തോടെയാണ് റെയില്‍വേ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തില്‍ 400 പ്രധാന സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷത്തിനകം വൈഫൈ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 

ഈവര്‍ഷം തുടക്കത്തില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ സൗകര്യം നല്‍കിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. യാത്രക്കിടെ പുസ്തകമോ ഗെയിമോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായകരമാകുന്നതിനാണ് പദ്ധതി തുടങ്ങിയത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സേറ്റേഷനുകളില്‍ നിലവില്‍ സൗജന്യ വൈ ഫൈ സൗകര്യമുണ്ട്.
 

click me!