വന്‍ ഓഫറുകളുമായി ഇന്ന് മുതല്‍ ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഷോപ്പിങ് ഉത്സവം

Published : Oct 10, 2018, 12:25 PM IST
വന്‍ ഓഫറുകളുമായി ഇന്ന് മുതല്‍ ആമസോണിലും ഫ്ലിപ്പ്കാര്‍ട്ടിലും ഷോപ്പിങ് ഉത്സവം

Synopsis

സ്മാർട് ഫോൺ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾക്ക് 90 ശതമാനം വരെ ഓഫറുകളാണ് ഇരുകമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ആമസോണിൽ 15 നും ഫ്ലിപ്കാർട്ടിൽ 14 നും ഓഫർ വിൽപ്പന അവസാനിക്കും.

തിരുവനന്തപുരം: വമ്പൻ ഓഫറുകളുമായി മുൻനിര ഇ -കൊമേഴ്സ് കമ്പനികള്‍ ഇന്ന് മുതല്‍ ഷോപ്പിങ് ഉത്സവം തുടങ്ങുന്നു. ആമസോണിലും ഫ്ലിപ്കാർട്ടിലുമാണ് ഇന്ന് മുതൽ ഓഫർ വിൽപ്പനക്കാലം തുടങ്ങുക. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലും ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡെയ്സ് എന്ന പേരിലുമാണ് ഓഫർ വിൽപന. 

സ്മാർട് ഫോൺ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള ഉത്പന്നങ്ങൾക്ക് 90 ശതമാനം വരെ ഓഫറുകളാണ് ഇരുകമ്പനികളും വാഗ്ദാനം ചെയ്യുന്നത്. ആമസോണിൽ 15 നും ഫ്ലിപ്കാർട്ടിൽ 14 നും ഓഫർ വിൽപ്പന അവസാനിക്കും.

ഫ്ലിപ്പ്കാർട്ടിൽ ഇനി മുതൽ ശബ്ദമെസേജുകളിലൂടെ സാധനങ്ങൾ ഓ‍ർഡർ ചെയ്യാം. ഗൂഗിൾ അസിസ്റ്റൻസുമായി ചേർന്നാണ് ഫ്ലിപ്കാർട്ട് ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ ദിവസവും ഫ്ലിപ്പകാർട്ട് ഉപഭോക്താക്കൾക്കായി ഇനിമുതല്‍ രണ്ട് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും. ശബ്ദമെസേജുകളിലൂടെ ഉത്പന്നത്തിന്റെ വിലപേശി വാങ്ങാനും ഫ്ലിപ്കാർട്ട് ഈ ഉത്സവ സീസണിൽ അവസരം ഒരുക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?