ഭാരത് ബന്ദിലും വില കൂട്ടി എണ്ണ കമ്പനികൾ; ഇന്ധനവില സര്‍വകാലറെക്കോര്‍ഡില്‍

By Web TeamFirst Published Sep 10, 2018, 10:27 AM IST
Highlights

തിരുവനന്തപുരത്ത് പെട്രോളിന് 84രൂപ 06 പൈസയും, ഡീസലിന് 77.98 പൈസയുമാണ് ഇന്നത്തെ നിരക്ക്.

ദില്ലി:ഒരു വര്‍ഷത്തിനിടെ പത്ത് രൂപയോളം വര്‍ധന ഇന്ധനവിലയിലുണ്ടായിട്ടും വില നിയന്ത്രണം കൊണ്ടു വരാതെ രാജ്യത്തെ ഇന്ധനകന്പനികള്‍. തുടര്‍ച്ചയായുള്ള ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിലും ഇന്ധനവില എണ്ണകന്പനികള്‍ വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്ത് ഇന്ധനവില സർവ്വകാല റെക്കോർഡിലെത്തി.

മുബൈയിലാണ് പെട്രോളിന് ഏറ്റവും കൂടിയ നിരക്ക്- -87 രൂപ 89 പൈസ. സംസ്ഥാനത്ത് പെട്രോൾ വില 24 പൈസയും,    ഡീസലിന്  23 പൈസയും കൂടി. ഒരാഴ്ചയ്ക്കിടയിൽ പെട്രോളിന് മാത്രമായി 1 രൂപ 60 പൈസയാണ് സംസ്ഥാനത്ത് വർധിച്ചത്.

ഇന്നത്തെ ഇന്ധനവില നോക്കാം.തിരുവനന്തപുരത്ത് പെട്രോളിന് 84രൂപ 06 പൈസയും, ഡീസലിന് 77.98 പൈസയുമാണ് നിരക്ക്.കൊച്ചിയിൽ 82 രൂപ 72 പൈസയും,ഡീസലിന് 76 രൂപ 73 പൈസയുമാണ് നിരക്ക്.കോഴിക്കോട് പെട്രോൾ വില 82 രൂപ 97 പൈസയും,ഡീസലിന് 76 രൂപ 99 പൈസയുമാണ് നിരക്ക്.

click me!