എണ്ണവില ഇനിയും ഉയരും

By Web DeskFirst Published Nov 9, 2017, 5:59 PM IST
Highlights

രാജ്യത്ത് ഇന്ധനവില ഇനിയും വര്‍ദ്ധിക്കുമെന്ന് സൂചനകള്‍. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ  വില ഉയരുന്നതിനിടെ എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തീരുമാനിച്ചതാണ് വില ഇനിയും ഉയരുന്നതല്ലാതെ കുറയാനുള്ള സാധ്യതകള്‍ അവസാനിപ്പിക്കുന്നത്. 

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളും ചേർന്ന് മാർച്ച് വരെയാണ് ഉത്പാദന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണം അതിനു ശേഷവും തുടരുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആഗോള വിപണിയിൽ എണ്ണ വില രണ്ടു വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. കൂടുതൽ വില ലക്ഷ്യമിട്ട് ഉത്പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണു സൗദിയും റഷ്യയും. നിലവിൽ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവാണ് ഈ രാജ്യങ്ങൾ എണ്ണ ഉൽപാദനത്തിൽ വരുത്തിയിരിക്കുന്നത്.

click me!