പെട്രോള്‍-ഡീസല്‍ വില ഇനിയും ഉയരും

By Web DeskFirst Published Dec 2, 2017, 6:40 PM IST
Highlights

അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ വര്‍ദ്ധന. ഉത്പ്പാദന നിയന്ത്രണം 2018 അവസാനം വരെ തുടരാന്‍ എണ്ണ ഉത്പ്പാദക രാജ്യങ്ങള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വിലയും വര്‍ദ്ധിക്കുന്നത്. വരും നാളുകളിലും വില വര്‍ദ്ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

അസംസ്കൃ എണ്ണ ബാരലിന് 63.25 ഡോളറായിരുന്നു കഴിഞ്ഞ ദിവസത്തെ വില. എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് ഇതര എണ്ണ ഉത്പാദക രാജ്യങ്ങളും ചേര്‍ന്നാണ് ഉത്പ്പാദന നിയന്ത്രണം തുടരാനുള്ള തീരുമാനമെടുത്തത്. നിലവില്‍ ദിനംപ്രതി 18 ലക്ഷം ബാരല്‍ കുറവാണ് ഈ രാജ്യങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇത് തന്നെ അടുത്ത വര്‍ഷം അവസാനം വരെ തുടരാനാണ് തീരുമാനം. അടുത്ത ജൂണില്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേര്‍ന്ന് നിയന്ത്രണത്തിലെ പുരോഗതി വിലയിരുത്തുമെന്നാണ് തീരുമാനം. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇപ്പോള്‍ തന്നെ കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്നുണ്ട്. ഒരു ബാരലിന് 57 ഡോളറാണ് യു.എസ് ക്രൂഡ് ഓയിലിന് ഇപ്പോഴത്തെ വില. ഉത്പ്പാദന നിയന്ത്രണം തുടരുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് ഗുണകരമായി മാറുമോയെന്ന ആശങ്കയും മറ്റ് രാജ്യങ്ങള്‍ക്കുണ്ട്.

click me!