ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു

Published : Oct 12, 2018, 10:15 AM IST
ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനം ഒഴിഞ്ഞു

Synopsis

രണ്ട് വര്‍ഷം സൗജന്യ സേവനം നല്‍കിയ ഗീത ഗോപിനാഥിന് മുഖ്യമന്ത്രി രാജിക്കത്ത് അംഗീകരിച്ചു കൊണ്ട് നന്ദി അറിയിച്ചു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് സ്ഥാനം രാജിവച്ചു. അന്താരാഷ്ട്ര നാണയ നിധിയുടെ(ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് രാജി. ഇത് സംബന്ധിച്ച് ഗീത കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറിയിരുന്നു.

രണ്ട് വര്‍ഷം സൗജന്യ സേവനം നല്‍കിയ ഗീത ഗോപിനാഥിന് മുഖ്യമന്ത്രി രാജിക്കത്ത് അംഗീകരിച്ചു കൊണ്ട് നന്ദി അറിയിച്ചു. 2016 ജൂലൈയിലാണ് ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനമേറ്റെടുത്തത്.  

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?