സ്വര്‍ണ്ണം: ആവശ്യകത കുറയുന്നു, വിലയില്‍ വന്‍ കയറ്റം

By Web TeamFirst Published Feb 6, 2019, 10:01 AM IST
Highlights

ഡിസംബറില്‍ ആകെ 182.4 ടണ്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയാണുണ്ടായത്. നിക്ഷേപത്തിനായുളള സ്വര്‍ണ്ണത്തിന്‍റെ ആവശ്യകത 59.6 ടണ്‍ ആയിരുന്നു.  

കൊച്ചി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണ്ണ ആവശ്യകത 242 ടണ്‍ ആയിരുന്നെങ്കില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 236.5 ടണ്‍ ആയി കുറഞ്ഞു. 

അതേസമയം വിലയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 

ഡിസംബറില്‍ ആകെ 182.4 ടണ്‍ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയാണുണ്ടായത്. നിക്ഷേപത്തിനായുളള സ്വര്‍ണ്ണത്തിന്‍റെ ആവശ്യകത 59.6 ടണ്‍ ആയിരുന്നു. 
 
click me!