സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു

Published : Oct 06, 2018, 07:43 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു

Synopsis

രൂപയുടെ മൂല്യം ഇടിയുന്നത് പോലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് മാത്രം കൂടിയത്. ഈ മാസം ഒന്നാം തീയ്യതിയിലെ വിലയില്‍ നിന്ന് അഞ്ച് ദിവസം കൊണ്ടുമാത്രം 520 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് നേരീയ വിലക്കുറവ് ഉണ്ടായത്. രൂപയുടെ മൂല്യം ഇടിയുന്നത് പോലുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും വിലയെ കാര്യമായി ബാധിക്കുന്നുണ്ട്.

ഇന്നത്തെ വില
ഒരു ഗ്രാം         : 2910
ഒരു പവന്‍     : 23,280

കഴിഞ്ഞ മേയ് മാസത്തിലാണ് ഇതിനും മുകളിലേക്ക് വില ഉയര്‍ന്നത്. 22,960 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

PREV
click me!

Recommended Stories

ഭക്തിയും ജാതകവും സ്മാര്ട്ട്‌ഫോണില്‍; ഇന്ത്യയിൽ ആത്മീയ- ജ്യോതിഷ ആപ്പുകളുടെ ഡൗണ്‍ലോഡ് 30 കോടി കവിഞ്ഞു
കൂപ്പുകുത്തി ഇന്ത്യൻ രൂപ! രക്ഷിക്കാന്‍ ആര്‍ബിഐയുടെ കടുത്ത നടപടി; എണ്ണക്കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ സഹായം