
കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണ്ണവില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഈ മാസം തുടക്കം മുതല്‍ സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് വില കൂടി വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ഒരു പവന്റെ വിലയില്‍ 520 രൂപയാണ് വര്‍ദ്ധനവുണ്ടായത്.
ഇന്നത്തെ വില
ഒരു പവന്‍ : 22,960
ഒരു ഗ്രാം : 2870
കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ജൂണ്‍ പകുതിയിലായിരുന്നു ഇതിന് മുമ്പ് വില ഇതിനേക്കാള്‍ വര്‍ദ്ധിച്ചത്.