സംസ്ഥാനത്തെ സ്വര്‍ണ്ണവില ഇടിഞ്ഞു

Published : Jan 16, 2019, 11:14 AM IST
സംസ്ഥാനത്തെ സ്വര്‍ണ്ണവില ഇടിഞ്ഞു

Synopsis

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,005 രൂപയും പവന് 24,040 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. 

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1,290 ഡോളറാണ് ഇപ്പോഴത്തെ നിരക്ക്.

PREV
click me!

Recommended Stories

സോളാർ വിപണിയിൽ ഇന്ത്യക്ക് വൻ കുതിപ്പ്; പാനലുകൾ ഇവിടെ റെഡി, പക്ഷെ സെല്ലുകൾക്ക് ചൈനയെ ആശ്രയിക്കണം!
സ്വിസ് ചോക്ലേറ്റിനോട് കട്ടയ്ക്ക് നില്‍ക്കാന്‍ നമ്മുടെ 'കൊക്കോ': ഇന്ത്യയില്‍ പടരുന്ന 'ബീന്‍ ടു ബാര്‍' വിപ്ലവം!