ചന്ദ കൊച്ചാർ സിഇഒ ആയിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് വായ്പകൾ അനുവദിച്ചെന്നും ചന്ദയുടെ ഭർത്താവിന്റെ കമ്പനിയിൽ വീഡിയോകോണ്‍ പണം നിക്ഷേപിച്ചതായുമാണ് കണ്ടെത്തൽ.
ദില്ലി: ഐസിഐസിഐ ബാങ്ക് മുൻ സി.ഇ.ഒ ചന്ദ കൊച്ചാറിന് ആശ്വാസം. സാമ്പത്തിക തട്ടിപ്പ് കേസിൽ ചന്ദ കൊച്ചാറിനെ വിചാരണ ചെയ്യാനുളള അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി. ചന്ദ കൊച്ചാറിനെ വിചാരണ ചെയ്യാൻ ഐസിഐസിഐ ബാങ്ക് ബോർഡ് നൽകിയ അനുമതി നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. 2023 ലാണ് ബാങ്ക് ബോർഡ് വിചാരണയ്ക്ക് അനുമതി നൽകിയത്. 2012 ൽ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച 3,250 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം നടത്തിയിരുന്നു.
ചന്ദ കൊച്ചാർ സിഇഒ ആയിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് വായ്പകൾ അനുവദിച്ചെന്നും ചന്ദയുടെ ഭർത്താവിന്റെ കമ്പനിയിൽ വീഡിയോകോണ്‍ പണം നിക്ഷേപിച്ചതായുമാണ് കണ്ടെത്തൽ. കേസിൽ സിബിഐ ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇരുവർക്കും ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇരുവർക്കുമെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കൽ കേസുമെടുത്തിട്ടുണ്ട്.










