സ്വര്‍ണ്ണ വില താഴേക്ക്: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

Published : Jan 22, 2019, 11:32 AM IST
സ്വര്‍ണ്ണ വില താഴേക്ക്: ആശ്വാസത്തില്‍ ഉപഭോക്താക്കള്‍

Synopsis

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 3,000 രൂപയും പവന് 24,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 3,020 രൂപയും പവന് 24,160 രൂപയുമായിരുന്നു ജനുവരി 21ലെ സ്വര്‍ണ്ണ വില. ഈ മാസം 17, 18 തീയതികളിലാണ് ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 24,200 രൂപയും, ഗ്രാമിന് 3,025 രൂപയുമായിരുന്നു നിരക്ക്.  

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1279 ഡോളറാണ് ഇന്നത്തെ നിരക്ക്.

PREV
click me!

Recommended Stories

ഓറിയോ ബിസ്‌കറ്റിന്റെ രുചിക്കും ലോറിയൽ ഷാംപൂവിന്റെ തിരിച്ചുവരവിനും പിന്നിൽ എഐ! കൺസ്യൂമർ മാർക്കറ്റിൽ വിപ്ലവം തീർത്ത് നിർമിതബുദ്ധി
താപനില 40 ഡിഗ്രി കടന്നു; എഐ സെർവറുകൾ പണിമുടക്കുമോ? കാലാവസ്ഥാ വ്യതിയാനം ഡാറ്റാ സെന്ററുകളെ ബാധിക്കുന്നത് എങ്ങനെ?