സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ആശങ്കയൊഴിയാതെ ഉപഭോക്താക്കള്‍

Published : Feb 21, 2019, 11:39 AM IST
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ആശങ്കയൊഴിയാതെ ഉപഭോക്താക്കള്‍

Synopsis

ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു. ഇന്നലെ ഗ്രാമിന് ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു നിരക്ക്.  

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,130 രൂപയും പവന് 25,040 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്.
 
ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലായിരുന്നു. ഇന്നലെ ഗ്രാമിന് ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണവിലക്കയറ്റമാണ് പ്രധാന വെല്ലുവിളി. അമേരിക്കയിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ഭരണ അസ്ഥിരതയാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരാനുളള മറ്റൊരു പ്രധാന കാരണം. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1340.50 ഡോളറാണ് ഇന്നത്തെ നിരക്ക്. എന്നാല്‍, സ്വര്‍ണനിരക്ക് ഇപ്പോഴും 25,000 ത്തിന് മുകളില്‍ തുടരുന്നത് ഉപഭോക്താക്കളില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്.  

PREV
click me!

Recommended Stories

പെട്രോൾ, ഡീസൽ വില കൂടുമോ? സമ്മർദം ചെലുത്തി എണ്ണ കമ്പനികൾ; ആവശ്യം തല്‍ക്കാലം അംഗീകരിക്കാതെ കേന്ദ്ര സർക്കാർ
ലോകകപ്പ് ആവേശം പതഞ്ഞുപൊങ്ങും; ഫുട്‌ബോളിനൊപ്പം ഒഴുകുക 100 കോടി പൈന്റ് ബിയര്‍!