മറയൂര്‍ ശര്‍ക്കരയും ഡാര്‍ജിലിംഗ് ചായയും ഇനിമുതല്‍ എല്ലാ വിമാനത്താവളങ്ങളിലും!

By Web TeamFirst Published Feb 21, 2019, 10:39 AM IST
Highlights

ഒരു പ്രത്യേക ഭൗമ മേഖലയില്‍ നിന്ന് പ്രകൃതിദത്തമായോ, കാര്‍ഷികമായോ, മാനുഫാക്ചറിംഗിലൂടെയോ ലഭിക്കുന്ന സവിശേഷതയുളള ഉള്‍പ്പന്നങ്ങളാണ് ഭൗമ സൂചിക ഉല്‍പ്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

ദില്ലി: രാജ്യത്തിന്‍റെ അഭിമാനമായ ഭൗമ സൂചികാ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ 103 വിമാനത്താവളങ്ങളിലൂടെയും വില്‍ക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഭൗമ സൂചികാ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുളളതാണ് വിപുലമായ ഈ പദ്ധതി. വിമാനത്താവളങ്ങളില്‍ സ്ഥാപിക്കുന്ന പ്രത്യേക സ്റ്റാളുകള്‍ മുഖാന്തരമാകും വില്‍പ്പന.  

ഒരു പ്രത്യേക ഭൗമ മേഖലയില്‍ നിന്ന് പ്രകൃതിദത്തമായോ, കാര്‍ഷികമായോ, മാനുഫാക്ചറിംഗിലൂടെയോ ലഭിക്കുന്ന സവിശേഷതയുളള ഉള്‍പ്പന്നങ്ങളാണ് ഭൗമ സൂചിക ഉല്‍പ്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ജിലിംഗ് ചായ, മറയൂര്‍ ശര്‍ക്കര, ചന്ദേരി ഫാബ്രിക്സ്, മൈസൂര്‍ സില്‍ക്ക്, ബസുമതി അരി, കാശ്മീര്‍ കശുവണ്ടി, തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ഭൗമ സൂചിക ഉല്‍പ്പന്നങ്ങള്‍. 

ഗോവ വിമാനത്താവളത്തില്‍ നിലവില്‍ ഇത്തരം ഉള്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി സ്റ്റാള്‍ തുറന്നിട്ടുണ്ട്. 
 

click me!