സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് മുന്നോട്ട്

Published : Feb 18, 2019, 10:41 AM IST
സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് മുന്നോട്ട്

Synopsis

വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.      

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 15 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 35 രൂപയുടെയും പവന്‍ 280 രൂപയുമാണ് സ്വര്‍ണത്തിന് കൂടിയത്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്.  

വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍.      

രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുൻവർഷങ്ങളിൽ 1000 ടൺ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വർണ്ണം ഇപ്പോൾ 750 മുതൽ 800 ടൺ വരെ ആയി കുറഞ്ഞിട്ടുണ്ട്. 

PREV
click me!

Recommended Stories

ഓഗസ്റ്റിൽ ബാങ്കുകൾക്ക് 14 ദിവസം അവധി; സ്വാതന്ത്ര്യദിനം, ഓണം, ശ്രീനാരായണ ഗുരു ജയന്തി ഉൾപ്പെടെ കേരളത്തിൽ അവധി
നിർണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരിരക്ഷയില്ല, സുരക്ഷയില്ല, വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് വിധി