ടിക്കറ്റ് നിരക്കിൽ വന്‍ ഇളവുമായി എയർ ഏഷ്യ

Published : Feb 18, 2019, 10:08 AM ISTUpdated : Feb 18, 2019, 10:10 AM IST
ടിക്കറ്റ് നിരക്കിൽ വന്‍ ഇളവുമായി എയർ ഏഷ്യ

Synopsis

ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം.   

ദില്ലി: എയര്‍ ഏഷ്യ ഫെബ്രുവരി മുതല്‍ ജൂലായ് വരെയുളള എല്ലാ വിമാനയാത്രകള്‍ക്കും ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഫൈറ്റുകള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടാണ് വിമാനക്കമ്പനി പ്രഖ്യാപിച്ചത്. 

ഫെബ്രുവരി 25 മുതല്‍ ജൂലായ് 31 വരെയുളള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്കുകളില്‍ ഇളവുകള്‍ ലഭിക്കുക. ഫെബ്രുവരി 18 മുതല്‍ 24 വരെ ഇളവുകളെ അടിസ്ഥാനപ്പെടുത്തി ടിക്കറ്റ് ബുക്ക് ചെയ്യാം. 

എയര്‍ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവുകള്‍ ലഭിക്കും. എയര്‍ ഏഷ്യയുടെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 20 ശതമാനം ഇളവ് ലഭിക്കുന്നതിന് പ്രൊമോ കോഡ് ആവശ്യമില്ല. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?