സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

Published : Dec 12, 2018, 12:35 PM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു

Synopsis

ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.    

ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു ഇന്നലെത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. അന്താരാഷ്ട്ര വിപണിയിലും സ്വർണ്ണ വില കൂടി. 1246 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

PREV
click me!

Recommended Stories

50 ബില്യൺ ഡോളർ നിക്ഷേപം, ഗ്ലോബൽ സൗത്തിൽ എഐ തരം​ഗം സൃഷ്ടിക്കാൻ മൈക്രോസോഫ്റ്റ്
നേട്ടം നിലനിർത്താനായില്ല, ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 1200 പോയിന്റിലേറെ ഇടിഞ്ഞു