പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചു

Published : Dec 12, 2018, 10:09 AM ISTUpdated : Dec 12, 2018, 10:11 AM IST
പ്രത്യക്ഷ നികുതി വരുമാനത്തില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചു

Synopsis

നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം 11.5  ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിട്ടുളളത്. നവംബര്‍ വരെ ഇതിന്‍റെ 48 ശതമാനം സര്‍ക്കാരിന് കണ്ടെത്താനായിട്ടുണ്ട്. 

ദില്ലി: ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള കാലയളവില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവിനെക്കാള്‍ 15.7 ശതമാനം വര്‍ദ്ധിച്ചു. 6.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനം.

ഏപ്രില്‍-നവംബര്‍ കാലയളവില്‍ വിതരണം ചെയ്ത റീഫണ്ടുകള്‍ 1.23 ലക്ഷം കോടി രൂപയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം 11.5  ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനം നേടാനാകുമെന്നാണ് സര്‍ക്കാര്‍ ബജറ്റില്‍ കണക്കാക്കിയിട്ടുളളത്. നവംബര്‍ വരെ ഇതിന്‍റെ 48 ശതമാനം സര്‍ക്കാരിന് കണ്ടെത്താനായിട്ടുണ്ട്. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?