തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവില കൂടി

Published : Dec 06, 2018, 12:21 PM IST
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ്ണവില കൂടി

Synopsis

ഒരു പവൻ സ്വർണത്തിന് 23,120 രൂപയാണ് ഇന്നത്തെ വില. 2,890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. 

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വർണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.  

ഒരു പവൻ സ്വർണത്തിന് 23,120 രൂപയാണ് ഇന്നത്തെ വില. 2,890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ് നേരിട്ടതാണ് രാജ്യത്ത് സ്വർണ്ണവില ഉയരാനുളള പ്രധാന കാരണം. 1239 ഡോളറാണ് 31 ഗ്രാം ട്രോയ് ഔൺസിന്റെ വില.

ഇന്നലെയും സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 2,880 രൂപയായിരുന്നു നിരക്ക്. 

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി