സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന

Published : Jan 15, 2019, 10:51 AM ISTUpdated : Jan 15, 2019, 11:23 AM IST
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന

Synopsis

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. 

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

എല്‍ നിനോ വില്ലനാകും; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്, അരിക്കും കാപ്പിക്കും പാമോയിലിനും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരും
ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം