
കൊച്ചി: ഗൂഗിള്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്കായും പുതുസംരംഭങ്ങള്‍ക്കായും സോള്‍വിംഗ് ഫോര്‍ ഇന്ത്യയെന്ന പേരില്‍ പദ്ധതി തുടങ്ങുന്നു. മിഷ്യന്‍ ലേണിംഗ്, കൃത്രിമ ബുദ്ധി എന്നിവ ഉപയോഗിച്ചാവും പദ്ധതി നടപ്പാക്കുക.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്റ്റര്‍ട്ടപ്പുകള്‍ക്ക് നാല് ദിന ക്യാമ്പ് നല്‍കി പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ പല സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്കും ശക്തമായ സഹായങ്ങളോ പരിഗണനയോ ലഭിക്കാറില്ല. കൃഷി, ആരോഗ്യം, പരിസ്ഥിതി, റീടെയ്ല്‍, വിദ്യഭ്യാസം, മൈക്രോ ഫിനാന്‍സ്, ഇന്ത്യന്‍ ഭാഷകള്‍ക്കായുളള വെബ്സൈറ്റുകള്‍ തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട രീതിയില്‍ പരിഗണന കിട്ടുന്നില്ല.
അതിനാല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട സഹായം നല്‍കാനാണ് ഗൂഗിളിന്‍റെ തീരുമാനമെന്ന് ഗൂഗിള്‍ റിലേഷന്‍സ് ലീഡ് കാര്‍ത്തിക് പത്മനാഭന്‍ അറിയിച്ചു. 15 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നായി 160 ഹോം സ്റ്റാര്‍ട്ടപ്പുകളെ പരിഗണിച്ചിരുന്നു. അവരില്‍ നിന്നാണ് 10 സ്റ്റാര്‍ട്ടപ്പുകളെ ഗൂഗിള്‍ തെരഞ്ഞെടുത്തത്. ഇനിയും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സഹായം നല്‍കാനാണ് ഗൂഗിളിന്‍റെ തീരുമാനം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.