24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം നിര്‍ണ്ണയിക്കാന്‍ ബിഐഎസിന് നിര്‍ദ്ദേശം

By Web DeskFirst Published Nov 23, 2017, 7:15 PM IST
Highlights

ന്യൂഡല്‍ഹി: രാജ്യത്ത് 24 കാരറ്റ് സ്വര്‍ണത്തിന്റെ ഹാള്‍ മാര്‍ക്കിങ് നിലവാരം നിര്‍ണയിക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്സിനെ (ബിഐഎസ്) കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇപ്പോള്‍ 14,18, 22 കാരറ്റ് സ്വര്‍ണത്തിനാണ് ബി.ഐ.എസ് ഹാള്‍ മാര്‍ക്കിങ് നിലവാരം നിര്‍ണയിക്കുന്നത്.

നേരത്തെ 24 കാരറ്റ് സ്വര്‍ണമുപയോഗിച്ച് ആഭരണം നിര്‍മിക്കാനാവില്ലായിരുന്നുവെന്ന് ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന്‍ പറഞ്ഞു. ഇപ്പോള്‍ ഇതിനുള്ള സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളിലുണ്ട്. എന്നാല്‍ 24 കാരറ്റ് സ്വര്‍ണത്തിന് നിലവാര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ആദ്യം പഠനം വേണ്ടിവരുമെന്നാണ്  ബി.ഐ.എസിന്റെ നിലപാട്. രാജ്യത്ത് നിലവില്‍ 21,692 ജ്വല്ലറികള്‍ക്കാണ് ഹാള്‍ മാര്‍ക്കിങ് ലൈസന്‍സുള്ളത്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ക്കു ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധിതമാക്കിയിട്ടില്ല. പരിശോധനാ ലാബുകളുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ച് ഹാള്‍ മാര്‍ക്കിങ് നിര്‍ബന്ധമാക്കാനാണു ശ്രമം.

click me!