
ദുബായ് എമിറേറ്റ്‌സ് ടവേഴ്‌സിലെ ഗൊഡോള്‍ഫിന്‍ ബാള്‍ റൂമിലാണ് സ്മാര്‍ട്ട് സിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിസിനസ് മീറ്റ് സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി ഉദ്ഘാടനം ചെയ്തു. സുരക്ഷിത നിക്ഷേപ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസി മലയാളി നിക്ഷേപ സെല്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും .
കേരളത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ളവയ്ക്ക് ഫണ്ട് ശേഖരിക്കും. കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് ബോര്‍ഡ് മുഖേന ആയിരിക്കും ഇത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുമെന്ന പ്രഖ്യാപനം യു.എ.ഇയിലെ വ്യവസായികള്‍ സ്വാഗതം ചെയ്തു.
ബിസിനസ് മീറ്റില്‍ പങ്കെടുത്തവര്ക്ക് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.