ജിഎസ്‍ടി കൗൺസിൽ യോഗം നാളെ ചേരും

By Web DeskFirst Published Jan 17, 2018, 11:25 PM IST
Highlights

ജിഎസ്‍ടി കൗൺസിൽ യോഗം നാളെ ദില്ലിയിൽ ചേരും. റിയൽ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയിൽ ഉൾപ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തേക്കും. 12 ശതമാനം നികുതി സ്ലാബിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടുത്താനാണ് കേന്ദ്രനീക്കം. സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തിൽ കുറവുവരുന്നതിനാൽ കേരളം നീക്കത്തെ എതിര്‍ക്കും. ഇലക്ട്രിക് വാഹനങ്ങൾ, ജലസേചന-ഗാര്‍ഹിക ഉപകരണങ്ങൾ, സിമന്‍റ്, സ്റ്റീൽ, കരകൗശല ഉത്പന്നങ്ങൾ എന്നിവയടക്കം എഴുപതോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചേക്കും. റിട്ടേൺ എളുപ്പത്തിലാക്കാൻ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ഇ-വേ ബില്ല് നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിഗതികളും നികുതി വരുമാനം കുറഞ്ഞ സാഹചര്യവും യോഗം പരിശോധിക്കും. കേന്ദ്ര ബജറ്റിന് രണ്ടാഴ്‍ച മുമ്പാണ് 25ആം ജിഎസ്ടി കൗൺസിൽ യോഗം ചേരുന്നത്.

click me!