ചരക്കുസേവന നികുതി ബിൽ നാളെ രാജ്യസഭയില്‍

By Web deskFirst Published Aug 2, 2016, 1:55 AM IST
Highlights

ന്യൂ‍ഡല്‍ഹി: ചരക്കുസേവന നികുതി ബിൽ നാളെ രാജ്യസഭ ചർച്ച ചെയ്യും. ഇന്ന് ബില്ല് കൊണ്ടുവരാനാണ് തീരുമാനിച്ചതെങ്കിലും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് വാരാണസിയിലായതിനാൽ ഒരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ജിഎസ്‍ടി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ മാത്രമായിരിക്കും ആദ്യം പാസ്സാക്കുക. ഇത് സംസ്ഥാനങ്ങൾ അംഗീകരിച്ച ശേഷം ജിഎസ്ടി ഏർപ്പെടുത്തിക്കൊണ്ടുള്ള ബിൽ പരിഗണിക്കും.

ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനും സംരക്ഷത്തിനുമുള്ള ബില്ല് സാമൂഹൃക്ഷേമ മന്ത്രി തവർചന്ദ് ഗലോട്ട് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. നേരത്തെ ഡിഎംകെ എംപി തിരുച്ചി ശിവ അവതരിപ്പിച്ച ഒരു സ്വകാര്യ ബിൽ രാജ്യസഭ പാസ്സാക്കിയിരുന്നു. സർക്കാരിന്റെ നിയമമായി ഇത് കൊണ്ടുവരാനാണ് പുതിയ ബില്ലവതരിപ്പിക്കുന്നത്. പ്രോവിഡന്റ് ഫണ്ട് തുക ഓഹരിവിപണിയിലേക്ക് മാറ്റുന്ന വിഷയത്തിൽ അഹമ്മദ് പട്ടേലിന്റെ  ശ്രദ്ധ ക്ഷണിക്കലിന് തൊഴിൽ മന്ത്രി രാജ്യസഭയിൽ മറുപടി നല്കും.

 

 

click me!