കേരള പുനര്‍നിര്‍മ്മാണം: അധിക സെസോ നികുതി വര്‍ദ്ധനയോ വരും

By Web TeamFirst Published Dec 23, 2018, 4:58 PM IST
Highlights

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ബാഹ്യവായ്പയ്ക്കുളള പരിധി ഉയര്‍ത്തുക, ജിഎസ്ടി സെസ് ഏര്‍പ്പെടുത്തുക, നികുതി നിരക്ക് നേരിയ തോതില്‍ ഉയര്‍ത്തുക എന്നിവയായിരുന്നു കേരള മുന്നോട്ട് നിര്‍ദ്ദേശങ്ങള്‍.

തിരുവനന്തപുരം: പ്രളയശേഷമുളള പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താനായി കേരളത്തില്‍ ജിഎസ്ടിയുടെ മേല്‍ അധിക സെസോ നികുതിയില്‍ നേരിയ വര്‍ദ്ധനയോ നടപ്പാക്കിയേക്കും. അടുത്തമാസം ചേരാനിരിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ബാഹ്യവായ്പയ്ക്കുളള പരിധി ഉയര്‍ത്തുക, ജിഎസ്ടി സെസ് ഏര്‍പ്പെടുത്തുക, നികുതി നിരക്ക് നേരിയ തോതില്‍ ഉയര്‍ത്തുക എന്നിവയായിരുന്നു കേരള മുന്നോട്ട് നിര്‍ദ്ദേശങ്ങള്‍. ഇതില്‍ വായ്പ പരിധി ഉയര്‍ത്താമെന്ന് ധനമന്ത്രാലയം തത്വത്തില്‍ അംഗീകരിച്ചിരുന്നു. 

രാജ്യമാകെ സെസ് എന്ന നിര്‍ദ്ദേശം പ്രായോഗികമല്ലാത്തതിനാല്‍ കേരളത്തില്‍ മാത്രമാണ് വര്‍ദ്ധന പരിഗണിക്കുന്നത്. 0.2 മുതല്‍ 0.5 ശതമാന വരെ വര്‍ദ്ധനയാണ് നികുതി നിരക്കില്‍ പരിഗണിക്കുന്നത്. 

click me!