ജിഎസ്ടി: ദൂരം 20 കിലോമീറ്ററിന് താഴെയെങ്കില്‍ ഇനിമുതല്‍ ഇ-വേ ബില്‍ ആവശ്യമില്ല

Published : Dec 03, 2018, 09:39 AM ISTUpdated : Dec 03, 2018, 10:53 AM IST
ജിഎസ്ടി: ദൂരം 20 കിലോമീറ്ററിന് താഴെയെങ്കില്‍ ഇനിമുതല്‍ ഇ-വേ ബില്‍ ആവശ്യമില്ല

Synopsis

50,000 രൂപയ്ക്ക് മുകളിലും ദൂരം 20 കിലോമീറ്ററിന് മുകളിലും ആണെങ്കില്‍ ഇ-വേ ബില്‍ വേണം.

തിരുവനന്തപുരം: സാധനങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ (ബി2ബി) അതിന്‍റെ വില അരലക്ഷത്തിന് മുകളിലും ദൂരം 20 കിലോമീറ്ററിന് താഴെയുമാണെങ്കില്‍ ഇ-വേ ബില്‍ ആവശ്യമില്ലെന്ന് ജിഎസ്ടി വകുപ്പ് ഉത്തരവിറക്കി. ഇത്തരം കൈമാറ്റങ്ങള്‍ക്ക് ഇനിമുതല്‍ സാധാരണ ബില്‍ മതിയാകും. ബി2ബി ഇടപാടുകള്‍ അരലക്ഷത്തിന് താഴെയാണെങ്കില്‍ ഇ-വേ ബില്‍ നിര്‍ബന്ധമില്ല. ദൂരം പ്രശ്നമല്ല. 

50,000 രൂപയ്ക്ക് മുകളിലും ദൂരം 20 കിലോമീറ്ററിന് മുകളിലും ആണെങ്കില്‍ ഇ-വേ ബില്‍ വേണം. ബില്ലിലെ പഴുതുകള്‍ ഉപയോഗിച്ച് സാധന കൈമാറാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും വകുപ്പ് തീരുമാനിച്ചു. 

PREV
click me!

Recommended Stories

വറുതിയിലായി വിസ്‌കി വിപണി: സ്‌കോച്ച് വിസ്‌കിയുടെ 'കയ്‌പ്പേറിയ' കാലം, ഇനി പ്രതീക്ഷ ഇന്ത്യയില്‍
ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?