നിരവധി അന്താരാഷ്ട്ര വിമാന സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം; ഉദ്ഘാടനം ഒന്‍പതിന്

By Web TeamFirst Published Dec 2, 2018, 9:15 PM IST
Highlights

ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ താമസിയാതെ മസ്കത്ത് സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. 

കണ്ണൂര്‍: ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യമാസം തന്നെ നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടങ്ങും. ഡിസംബര്‍ ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്യും.

അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20 ന് തിരിച്ചെത്തും. 

ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ താമസിയാതെ മസ്കത്ത് സര്‍വീസും ആരംഭിക്കും. തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്കത്ത്, ദോഹ, കുവൈത്ത് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയര്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ താമസിയാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ (കണ്ണൂര്‍ വിമാനത്താവള കമ്പനി ലിമിറ്റഡ്) എം‍ഡി വി. തുളസിദാസ് പറഞ്ഞു. 

click me!