പുക പരിശോധന സര്‍ട്ടിഫിക്കറ്റിന് ഇനിമുതല്‍ ജിഎസ്ടി ബാധകം

By Web TeamFirst Published Oct 24, 2018, 9:41 AM IST
Highlights

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ നിരീക്ഷിച്ചു.

ദില്ലി: ഇനിമുതല്‍ വാഹന പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിരക്കിനൊപ്പം 18 ശതമാനം ജിഎസ്ടി നല്‍കണം. അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്‍റെ (എഎആര്‍) ഗോവ ബഞ്ചിന്‍റേതാണ് വിധി.

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഒരു സേവനമാണെന്നും സേവനത്തിന് ഈടാക്കുന്ന തുകയ്ക്ക് ജിഎസ്ടി ബാധകമാണെന്നും എഎആര്‍ നിരീക്ഷിച്ചു. ഇനിമുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജിഎസ്ടി നല്‍കണം. 
 

click me!