
ദില്ലി: രാജ്യത്ത് ഓണ്‍ലൈന്‍ വഴിയുളള പടക്ക വില്‍പ്പന പാടില്ലെന്ന് സുപ്രീം കോടതി. ഇത് പ്രകാരം ഇനി ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി രാജ്യത്ത് പടക്കം വില്‍ക്കാന്‍ കഴിയില്ല. എന്നാല്‍, ഇന്ത്യയില്‍ പടക്ക വില്‍പ്പന നിരോധിക്കണമെന്ന ആവശ്യം കോടതി തളളി. ഉപാധികളോടെ പടക്ക വില്‍പ്പന രാജ്യത്ത് നടത്താം.
പടക്കം വില്‍ക്കുന്നവര്‍ക്ക് കൃത്യമായ ലൈസന്‍സ് വേണമെന്നും കോടതി വിധിച്ചു. അനുവദനീയമായ പുകയും മറ്റും പുറത്ത് വിടുന്ന പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവൂ. വിവാഹം ഉള്‍പ്പെടെയുളള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം.
ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പറഞ്ഞത്. പടക്കനിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ വാദത്തിനിടെ കോടതി വിശദമായി പരിഗണിച്ചിരുന്നു.