ജിഎസ്ടി നിരക്കിളവ്; റിയല്‍ എസ്റ്റേറ്റ്, ചെറുകിട വ്യാപാരികള്‍ക്ക് വന്‍ നേട്ടം

By Web TeamFirst Published Jan 10, 2019, 4:02 PM IST
Highlights

നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകള്‍ക്കും റെസിഡന്‍സികള്‍ക്കും ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് അഞ്ചിലേക്ക് താഴ്ത്തി. ഈ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കും. 

ദില്ലി: ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കും ചെറുകിട വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ആശ്വാസകരം. ഇനിമുതല്‍ 40 ലക്ഷവും അതിന് മുകളിലും വിറ്റുവരവുളള  വ്യാപാരികളും വ്യവസായികളും മാത്രം ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്താല്‍ മതിയാവും. നേരത്തെ ഇതിന്‍റെ പരിധി 20 ലക്ഷമായിരുന്നു.

ഇതോടെ ജിഎസ്ടി രജിസട്രേഷനുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരികള്‍ അനുഭവിച്ചിരുന്ന പ്രതിസന്ധികള്‍ക്ക് വലിയ പരിഹാരമാകും. കോംപോസിഷന്‍ സ്ക്രീമിന്‍റെ പരിധി ഏപ്രില്‍ ഒന്ന് മുതല്‍ 1.5 കോടിയായി ഉയര്‍ത്തിയതാണ് മറ്റൊരു ശ്രദ്ധേയ തീരുമാനം. 

ഇനിമുതല്‍ കോംപോസിഷന്‍ സ്കീമിന് കീഴില്‍ വരുന്നവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും. നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റുകള്‍ക്കും റെഡിഡന്‍സികള്‍ക്കും ജിഎസ്ടി നിരക്ക് 12 ല്‍ നിന്ന് അഞ്ചിലേക്ക് താഴ്ത്തി. ഈ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്‍ കുതിപ്പ് നല്‍കും. ഫ്ലാറ്റുകള്‍ക്ക് വില കുറയാനും ജിഎസ്ടി കൗണ്‍സിലിന്‍റെ ഈ നടപടി ഇടയാക്കും. 

click me!