കേരളത്തിന് ടോപ്പ് അച്ചീവർ പദവി! ദില്ലിയിൽ നിന്നും മന്ത്രി പി രാജീവിന്റെ ഫോണ്‍ കോൾ എത്തി! വ്യവസായ സൗഹൃദ സൂചികയില്‍ മികവ്, അഭിനന്ദനവുമായി എംബി രാജേഷ്

Published : Nov 11, 2025, 08:44 PM ISTUpdated : Nov 12, 2025, 08:27 AM IST
P RAJEEV mb rajesh

Synopsis

ഈസ് ഓഫ് ഡുയിങ്ങ് ബിസിനസ്‌ പുരസ്‌കാരങ്ങളിൽ കേരളം വീണ്ടും ടോപ്പ് അച്ചീവർ പദവി കരസ്ഥമാക്കി. കേന്ദ്ര മന്ത്രി പിയുഷ് ഗോയലിൽ നിന്ന് മന്ത്രി പി രാജീവ്‌ പുരസ്‌കാരം ഏറ്റുവാങ്ങി

ദില്ലി: ഈസ് ഓഫ് ഡുയിങ്ങ് ബിസിനസ്‌ പുരസ്‌കാരങ്ങളിൽ കേരളത്തിന് മികച്ച നേട്ടം. ഫാസ്റ്റ് മൂവിങ് വിഭാഗത്തിൽ കേരളം ഒന്നാം നിരയിൽ എത്തി. പുരസ്‌കാരം കേന്ദ്ര മന്ത്രി പിയുഷ് ഗോയലിൽ നിന്ന് മന്ത്രി പി രാജീവ്‌ ഏറ്റുവാങ്ങി. എല്ലാവരുടെയും ഒറ്റകെട്ടായി ഉള്ള പ്രവർത്തനം നേട്ടം കൈവരിക്കാൻ കാരണമായെന്ന് പി രാജീവ് പ്രതികരിച്ചത്. കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ പദവി കൈവരിച്ചെന്നും ആ സന്തോഷം മന്ത്രി പി രാജീവ് ഫോൺ വിളിച്ച് പങ്കുവച്ചെന്ന വിവരം മന്ത്രി എം ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെയും വ്യക്തമാക്കി.

ദില്ലിയിൽ നിന്ന് മന്ത്രി രാജീവിന്‍റെ കോൾ

മന്ത്രി പി രാജീവിന്റെ സന്തോഷം നിറഞ്ഞ ഫോണ്‍ കോള്‍ ഇപ്പോള്‍ ദില്ലിയില്‍ നിന്നും വന്നെന്നാണ് എം ബി രാജേഷ് കുറിച്ചത്. കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ (Top Achiever) പദവി കൈവരിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ആയിരുന്നു അദ്ദേഹം വിളിച്ചത്. 2024 ലെ റാങ്കിംഗ് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി ഈ നേട്ടം കേരളം കൈവരിച്ചപ്പോഴും അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ച് ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ വഹിച്ച പങ്കിന് നന്ദി പറഞ്ഞിരുന്നെന്നും എം ബി രാജേഷ് വിവരിച്ചു.

എം ബി രാജേഷിന്‍റെ കുറിപ്പ്

മന്ത്രി പി രാജീവിന്റെ സന്തോഷം നിറഞ്ഞ ഫോണ്‍ കോള്‍ ഇപ്പോള്‍ ദില്ലിയില്‍ നിന്നും വന്നു. കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ (Top Achiever) പദവി കൈവരിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ആയിരുന്നു അദ്ദേഹം വിളിച്ചത്. 2024 ലെ റാങ്കിംഗ് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി ഈ നേട്ടം കേരളം കൈവരിച്ചപ്പോഴും അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ച് ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ വഹിച്ച പങ്കിന് നന്ദി പറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ - സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എടുത്ത് പറഞ്ഞു. ഈ വര്‍ഷം നടപ്പാക്കിയ വിപ്ലവകരമായ ലൈസന്‍സ് ചട്ട ഭേദഗതികളും കെട്ടിട നിര്‍മ്മാണ ചട്ട ഭേദഗതികളും അടുത്ത വര്‍ഷത്തെ റാങ്കിംഗിനാണ് പരിഗണിക്കുക. ഈ റാങ്കിംഗില്‍ അടുത്ത വര്‍ഷവും മികച്ച നേട്ടം കൈവരിക്കാന്‍ ഈ നടപടികള്‍ സഹായിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനവും സര്‍ക്കാരിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് കേരളത്തെ എല്ലാ മേഖലകളിലും മികവ് കൈവരിക്കാന്‍ സഹായിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് വ്യവസായ സൗഹൃദ സൂചികയിലെ നേട്ടം ആവര്‍ത്തിക്കാനായത്. വ്യവസായ വകുപ്പ് മന്ത്രി രാജീവിന് പ്രത്യേക അഭിനന്ദനങ്ങൾ....!

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

വമ്പൻ തിരിച്ചുവരവിൽ ഇന്ത്യൻ രൂപ! ഡോളറിനെതിരെ പടപൊരുതാൻ ആർബിഐയുടെ ഇടപെടൽ
Gold Rate Today: വിവാഹ വിപണി കിതയ്ക്കുന്നു, സ്വർണവിലയിൽ നേരിയ ഇടിവ്; ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് വകയുണ്ടോ?